ശ്യാമള്‍ മണ്ഡല്‍ വധക്കേസ്; പ്രതിയുടെ ശിക്ഷാവിധി ഇന്ന്

ശ്യാമള്‍ മണ്ഡല്‍ വധക്കേസ്; പ്രതിയുടെ ശിക്ഷാവിധി ഇന്ന്

ട്രിവാന്‍ഡ്രം കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡല്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്കുള്ള ശിക്ഷ കോടതി വിധിക്കും.കേസിലെ രണ്ടാം പ്രതിയായി പ്രോസിക്യൂഷന്‍ പറഞ്ഞ മുഹമ്മദ് അലി കുറ്റക്കാരനാണെന്ന് സി ബി ഐ കോടതി ഇന്നലെ വിധിച്ചിരുന്നു. സംഭവം നടന്ന് 17 വര്‍ഷത്തിന് ശേഷമായിരുന്നു കേസില്‍ വിധിപറഞ്ഞത്. ഇയാള്‍ക്കുള്ള ശിക്ഷയാണ് ഇന്ന് വിധിക്കുക.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

2005ലാണ് അവസാന വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ കൊല്ലപ്പെടുന്നത്. പണത്തിനുവേണ്ടി ആന്തമാന്‍ സ്വദേശിയായ ശ്യാമളിനെ കുടുംബ സുഹൃത്ത് മുഹമ്മദ് അലി തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയെ ഇപ്പോഴും പിടികൂടിയിട്ടില്ല. ശ്യാമള്‍ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

2005 ഒക്ടോബര്‍ 17ന് കോവളം വെള്ളാറിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്നു ശ്യാമള്‍ മണ്ഡലിലിന്റെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദലിയും കൂട്ടിപ്രതിയായ ദുര്‍ഹ ബഹദബൂറും ചേര്‍ന്ന് ശ്യാമളിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോര്‍ട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.