സിൽവർ ലൈൻ; സർവേ തുടരാമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും
കേരളത്തിൻ്റെ സിൽവർ ലൈൻ സുപ്രീംകോടതിയിൽ. സർവേ തുടരാമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഡൽഹി: കേരളത്തിൻ്റെ സിൽവർ ലൈൻ സുപ്രീംകോടതിയിൽ. സർവേ തുടരാമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് . സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്നാവശ്യപെട്ട് ആലുവ സ്വദേശി സുനിൽ ജെ. അറകാലനാണ് സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത് '.
സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി സർവേ നടത്താമെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിലപാട്. പദ്ധതിയുടെ ഡിപിആർ തയാറാക്കിയത് എങ്ങനെയെന്ന് അറിയിക്കണമെന്ന സിംഗിൾ ബെഞ്ച് നിർദേശവും ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഭൂമിയേറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ് സർവേ നടപടികളെന്നാണ് ഹർജിക്കാരൻ്റെ വാദം. സാമ്പത്തിക ചെലവ് അടക്കം ഘടകങ്ങൾ പരിശോധിച്ച ശേഷം മാത്രമേ പദ്ധതിക്ക് അന്തിമാനുമതി നൽകുകയുള്ളുവെന്നും തൽക്കാലം സർവ്വെ നിർത്തിവെക്കുന്നതാവും ഉചിതമെന്നുമായിന്നു ഹൈക്കോടതിയിൽ കേന്ദ്രം സ്വീകരിച്ച നിലപാട്. കല്ലിടലിന് റവന്യൂ വകുപ്പ്അനുമതി നിർദേശം നൽകിയിട്ടില്ലന്ന റവന്യൂ മന്ത്രിയുടെ നിലപാടും കോടതിയുടെ ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയേക്കും.