സിൽവർ ലൈൻ ; സിപിഎം കേന്ദ്ര നേതൃത്വം മാർഗനിർദേശം നൽകി

ആരുടെ ഭൂമിയും നിർബന്ധിച്ച്ഏറ്റെടുക്കരുത്, അർഹമായ നഷ്ട പരിഹാരം നൽകണം,പരിസ്ഥിതി വിഷയത്തിൽ വിട്ടുവീഴ്ച പാടില്ല എന്നീ മൂന്ന്നിർദേശങ്ങൾ നൽകി

സിൽവർ ലൈൻ ; സിപിഎം കേന്ദ്ര നേതൃത്വം മാർഗനിർദേശം നൽകി

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് സിപിഎം കേന്ദ്ര നേതൃത്വം മാർഗനിർദേശം നൽകിയതായി റിപോർട്. ആരുടെ ഭൂമിയും നിർബന്ധിച്ച്ഏറ്റെടുക്കരുത്, അർഹമായ
നഷ്ട പരിഹാരം നൽകണം,പരിസ്ഥിതി വിഷയത്തിൽ വിട്ടുവീഴ്ച പാടില്ല എന്നീ മൂന്ന്നിർദേശങ്ങൾ നൽകിയതായി പാർടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. ഒരു മലയാളം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് യച്ചൂരി നിലപാട് വ്യക്തമാക്കിയത്.മാർഗനിർദേശങ്ങൾ കർശനമായി
പാലിക്കാൻ സംസ്ഥാന ഘടകത്തിന് ' നിർദേശം നൽകിയിട്ടുണ്ടെന്നാണ്യച്ചൂരിയുടെ വെളിപ്പെടുത്തൽ.
സിൽവർ ലൈൻ വികസന വിഷയമാണന്നും സർവേ പൂർത്തിയാക്കിയ ശേഷം തീരുമാനമെടുക്കുമെന്നും
യച്ചൂരി വ്യക്തമാക്കി. പദ്ധതിക്ക്കമ്മീഷൻ ലഭിക്കുമെന്ന പ്രചാരണം വിവരമില്ലായ്മയാണന്നും
യച്ചൂരി കൂട്ടിച്ചേർത്തു.സിൽവർ ലൈൻ പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യേണ്ട വിഷയമല്ലന്നും യച്ചൂരി അഭിപ്രായപ്പെട്ടു.