ഉയര്‍ന്ന സാക്ഷരതയും വിദ്യാഭ്യാസവും കൈവരിച്ച സമൂഹം ഏറെ പരിഷ്കൃതമായെന്ന് അഭിമാനിക്കുന്ന നാം ബോധപൂര്‍വം മറക്കുന്ന ഒരു കാര്യം ദിനംതോറും വര്‍ദ്ധിക്കുന്ന സ്ത്രീകള്‍ക്കെതിരായ അക്രമമാണ്. ഒരു പരിഷ്കൃത സമൂഹത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധമാണീ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഇവ ഏറ്റവും കൂടുതല്‍ ഏത് മേഖലയിലാണെന്ന് ഇനം തിരിച്ചുപറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. സ്ത്രീകളുമായി ബന്ധപ്പെട്ട മിക്ക മേഖലകളിലും സ്ത്രീകള്‍ക്കെതിരായ അക്രമവും പീഡനവും ലൈംഗിക ചൂഷണവും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കൂലിപ്പണിക്കാരി തൊട്ട് യു.എന്നില്‍ ജോലി ചെയ്യുന്ന സ്ത്രീ ഡിപ്ലോമാറ്റ് വരെ വിവിധ തരം പീഡനവും ചൂഷണവും നേരിടുന്നുവെന്നതാണ് സത്യം.. വിദ്യാഭ്യാസം, ജോലി, സമ്പത്ത് എന്നിവയിലെല്ലാം വളര്‍ച്ച കാണിക്കുമ്പോഴും ലൈംഗികതയുടെ കാര്യത്തില്‍ എന്നത്തെക്കാളും പിന്നോട്ടാണ്. ഇത് സ്ത്രീ പീഡനങ്ങള്‍ക്ക് വലിയ സംഭാവന നല്‍കുന്നുണ്ട്.