ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്തതോടെയാണ് രാജി

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്തതോടെയാണ് രാജപക്സെ രാജിവച്ചത്. ശ്രീലങ്കയില്‍ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും സേനയെ നിയോഗിക്കുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ രാജ്യത്ത് മഹിന്ദ രാജപക്സെയുടെ ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയിരുന്നത്. അതിനിടെ ഒരു മാസത്തിനിടെ രണ്ടു തവണ അടിയന്താരവസ്ഥ പ്രഖ്യാപിച്ചത് വിദേശരാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനങ്ങള്‍ക്കു കാരണമായി. മഹിന്ദയുടെ രാജിയ്ക്കായി പ്രസിഡന്റും മഹിന്ദയുടെ അനുജനുമായ ഗോട്ടബയ രാജപക്സെയ്ക്കു മേല്‍ കനത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. മഹിന്ദയുടെ സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരാമുനയും സമ്മര്‍ദ്ദം ചെലുത്തി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

അതിനിടെ മഹിന്ദ അനുകൂലികള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകള്‍ക്കു മേല്‍ നടത്തിയ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിനു പിന്നാലെ കോളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇടക്കാല സര്‍ക്കാര്‍ എന്ന പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വാഗ്ദാനം ശ്രീലങ്കയിലെ പ്രതിപക്ഷകക്ഷിയായ സമഗി ജനബലവേഗയ തള്ളിയിരുന്നു. എസ്ജെബി നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാമെന്നായിരുന്നു ഗോട്ടബയയുടെ വാഗ്ദാനം. എന്നാല്‍ ഗോട്ടബയയെയും മഹിന്ദയെയും തല്‍സ്ഥാനത്തിരുത്തി സര്‍ക്കാരുണ്ടാക്കാന്‍ താനില്ലെന്നു പ്രേമദാസ വ്യക്തമാക്കുകയായിരുന്നു.