ശ്രീനിവാസന് വധക്കേസ്: നാല് പ്രതികളെ തിരിച്ചറിഞ്ഞു

ആര്.എസ്.എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലപാതക കേസില്‍ നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്.സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് വിവരം. പാലക്കാട് ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്മാന്, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് പ്രതികളെന്നാണ് നിഗമനം.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
ഇവരെല്ലാം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് എന്നാണ് വിവരം. ഇവര്‍ ഉപയോഗിച്ച ബൈക്കുകളില്‍ ഒന്ന് തമിഴ്നാട് രജിസ്ട്രേഷനാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ 16ന് രാവിലെ ആയിരുന്നു ശ്രീനിവാസന് കൊല്ലപ്പെട്ടത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ വെട്ടികൊലപ്പെടുത്തിയത്. പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്ബായിരുന്നു ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
കൊലപതാകം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നും എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതികള്‍ ഉപയോഗിച്ച ഇരു ചക്രവാഹനങ്ങള്‍ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞതോടെയാണ് ഇവരെ സംബന്ധിച്ച് പൊലീസിന് കൂടുതല്‍ സൂചനകള്‍ ലഭിച്ചത്.