ബ്ലോക്കുതല ഹെല്‍ത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

സംസ്ഥാനതല ഉദ്ഘാടനം നാളെ  രാവിലെ 9 മണിക്ക് തൃശൂര്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ബ്ലോക്കുതല ഹെല്‍ത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം: ബ്ലോക്കുതല ഹെല്‍ത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ  രാവിലെ 9 മണിക്ക് തൃശൂര്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

നാളെ രാവിലെ എട്ട് മണിക്ക് ആരോഗ്യ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച്‌ പ്രചരണ റാലി സംഘടിപ്പിക്കുന്നു. 'കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും' എന്ന വിഷയത്തില്‍ ആരോഗ്യ സെമിനാറും ഇതോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്ബത് മണി മുതല്‍ ആരംഭിക്കും.

മരുന്ന് വിതരണവും ലാബ് സൗകര്യവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ആണ് ഇത്തരമൊരു മേള സംഘടിപ്പിക്കുന്നത്.

വിവിധ ആരോഗ്യ സേവനങ്ങള്‍, സര്‍ക്കാരിന്‍റെ ആരോഗ്യ പദ്ധതികള്‍ എന്നിവയെക്കുറിച്ച്‌ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ 152 റവന്യൂ ബ്ലോക്കുകളിലായി ഹെല്‍ത്ത് മേള സംഘടിപ്പിക്കുന്നത്. കെ കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.