ലൈസന്‍സ് ഹാജരാക്കാന്‍ വീഴ്ചവരുത്തുന്ന വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കണം -ഹൈകോടതി

ലൈസന്‍സ് ഹാജരാക്കാന്‍ വീഴ്ചവരുത്തുന്ന  വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കണം -ഹൈകോടതി

അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ വഴിയോര കച്ചവടത്തിനുള്ള ലൈസന്‍സ് ഹാജരാക്കാന്‍ വീഴ്ചവരുത്തുന്നവരെ ഒഴിപ്പിക്കണമെന്ന് ഹൈകോടതി.ആവശ്യപ്പെട്ടാല്‍ കച്ചവടക്കാര്‍ ലൈസന്‍സ് ഹാജരാക്കണം. ഇക്കാര്യം വ്യക്തമാക്കി കൊച്ചി നഗരസഭ സെക്രട്ടറി പൊതുനോട്ടീസ് ഇറക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍ നിര്‍ദേശിച്ചു. കൊച്ചി നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹരജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

തെരുവുകച്ചവടത്തിന് യോഗ്യരാണെന്ന് കണ്ടെത്തിയവരില്‍ പലരും നഗരസഭയില്‍നിന്ന് ലൈസന്‍സ് വാങ്ങിയിട്ടില്ലെന്നും സ്ഥാപനങ്ങളില്‍ ഇവ പ്രദര്‍ശിപ്പിക്കുന്നില്ലെന്നും അമിക്കസ്ക്യൂറി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സ്ഥാപനങ്ങളില്‍ ലൈസന്‍സ് പ്രദര്‍ശിപ്പിക്കണമെന്ന് നഗരസഭ സെക്രട്ടറി നിര്‍ദേശം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ഹരജി ഈ മാസം 20ന് വീണ്ടും പരിഗണിക്കും. വഴിയോരക്കച്ചവടത്തിന് ലൈസന്‍സ് ലഭിച്ചവരുടെ എണ്ണം വ്യക്തമാക്കി നഗരസഭ നല്‍കിയ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന് അമിക്കസ്ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കൊച്ചി നഗരസഭയുടെ അഭിഭാഷകന്‍ നല്‍കിയ കണക്കും അമിക്കസ്ക്യൂറിക്ക് ലഭിച്ച കണക്കും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കോടതിയും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അമിക്കസ്ക്യൂറിയുമായി നഗരസഭ ചര്‍ച്ച നടത്തി ലൈസന്‍സ് ലഭിച്ചവരുടെ എണ്ണത്തില്‍ വ്യക്തത വരുത്തണമെന്നും ഹരജി വീണ്ടും പരിഗണിക്കുമ്ബോള്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.