രാജീവ് ഗാന്ധി വധക്കേസ് ; പേരറിവാളന് മോചനം

ജയില്‍ മോചനം 31 വര്‍ഷത്തിന് ശേഷം

രാജീവ് ഗാന്ധി വധക്കേസ് ; പേരറിവാളന് മോചനം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. 31 വര്‍ഷത്തിന് ശേഷമാണ് ജയില്‍ മോചനം. 1991 ജൂണ്‍ 11നാണ് പേരറിവാളന്‍ അറസ്റ്റിലായത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് കാരണമായ ബോംബ് നിര്‍മ്മിക്കാന്‍ സഹായിച്ച പേരറിവാളനെ 19 വയസുള്ളപ്പോഴാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ദയാഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടതിന്റെ പേരിലാണ് സുപ്രീംകോടതി 2014ല്‍ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

26 വര്‍ഷത്തെ തുടര്‍ച്ചയായ ജയില്‍വാസത്തിന് ശേഷം 2017 ജനവരി 24 നാണ് പേരറിവാളന് ആദ്യമായി പരോള്‍ അനുവദിച്ചത്. ഏറ്റവും അവസാനമായി പരോളിലിറങ്ങിയത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്.