തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലെന്ന് സിറോ മലബാർ സഭ മേജര്‍ ആര്‍ച്ചി ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി.

തെരഞ്ഞെടുപ്പില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല. തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. നിര്‍ദ്ദേശം നല്‍കില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു

തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലെന്ന് സിറോ മലബാർ സഭ മേജര്‍ ആര്‍ച്ചി ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി.

കൊച്ചി: തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലെന്ന് സിറോ മലബാർ സഭ മേജര്‍ ആര്‍ച്ചി ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി. തെരഞ്ഞെടുപ്പില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല. തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. നിര്‍ദ്ദേശം നല്‍കില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഒരു ന്യൂസ് ചാനലിനോടാണ് കർദിനാൾ
നിലപാട് വ്യക്തമാക്കിയത്.

എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ദിവസം
ജോ ജോസഫ് ലിസി ആശുപത്രിയിൽ വാർത്താ സമ്മേളനം നടത്തിയത് വിവാദമായിരുന്നു. എറണാകുളം-അങ്കമാലി  അതിരൂപതയിലെ ഏതാനും വൈദികരും അൽമായ പ്രതിനിധികളും സഭാനേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജോ ജോസഫ് കർദിനാളിൻ്റെ
സ്ഥാനാർത്ഥിയാണന്ന തരത്തിലും വിമർശനമുയർന്നസാഹചര്യത്തിലാണ് കർദിനാൾ നിലപാട് പരസ്യമായി വ്യക്തമാക്കിയത്.

 ഉപതെരെഞ്ഞെടുപ്പിൽ മണ്ഡലത്തിൽ  പ്രചാരണം മുറുകി. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്‍റെ വാഹന പര്യടനം ആരംഭിച്ചു എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്‍റെ വാഹന പര്യടനം ഇന്നലെ തുടങ്ങിയിരുന്നു. എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പ്രചാരണം തുടരുകയാണ്. മുഖ്യമന്ത്രി പ്രചാരണത്തിൻ്റെ മേൽനോട്ടം നേരിട്ട് ഏറ്റെടുത്തതോടെ മന്ത്രിമാരും എംഎൽഎമാരും
ഗൃഹസന്ദർശനം തുടങ്ങിയിട്ടുണ്ട്. ട്വൻറി-20 സംഖ്യം തെരഞ്ഞെടുപ്പിൽ നിലപാട്
അടുത്ത ദിവസം പ്രഖ്യാപിക്കും.