TN പ്രതാപൻ ജനങ്ങളെ കബിളിപ്പിക്കുന്നു. | NARADA NEWS

തൃശൂർ ദേശീയ പാതയിലെ പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞെന്നാണ് ടി എൻ പ്രതാപൻ പറയുന്നത്. ടോൾ പിരിവ് നിർത്തണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ബജറ്റ് സമ്മേളനത്തിൽ റോഡ് ഗതാഗതം സംബന്ധിച്ച ധനാഭ്യർത്ഥന ചർച്ചക്കിടെ 60 കിലോമീറ്റർ ദൂരത്തിനിടയിൽ ഒരു ടോൾ മാത്രമേ അനുവദിക്കൂ എന്ന മന്ത്രിയുടെ പ്രഖ്യാപനം മുൻനിർത്തിയാണ് ഇത്തരം ഒരു ആവശ്യം ടി എൻ പ്രതാപൻ ഉയർത്തിയത്.