ചൈനീസ് ആപ്പുകൾ അഫ്ഗാൻ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് താലിബാൻ | NARADA NEWS

ചൈനയുടെ ടിക്ടോക്കും പബ്ജിയും അഫ്ഗാനിസ്ഥാനിൽ നിരോധിച്ചു. ആപ്പുകൾ അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നു എന്നാരോപിച്ചാണ് താലിബാൻ നിരോധനം ഏർപ്പെടുത്തിയത് . രാജ്യത്തെ ഒമ്പത് ദശലക്ഷത്തോളമുള്ള സജീവ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ആപ്പായി മാറിയിരിക്കുകയാണ് മന്ത്രി സഭയുടെ ഈ തീരുമാനം.