സാങ്കേതിക തകരാർ സ്വിഗിയും സുമാറ്റൊയും പണിമുടക്കി

നിരവധി ആളുകള്‍ ആശ്രയിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ പണിമുടക്കിയതോടെ ഉപയോക്താക്കള്‍ ട്വിറ്ററിലൂടെ ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതികളുമായെത്തി.

സാങ്കേതിക തകരാർ സ്വിഗിയും സുമാറ്റൊയും പണിമുടക്കി

രാജ്യത്തെ പ്രധാന ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി പണിമുടക്കി.നിരവധി ആളുകള്‍ ആശ്രയിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ പണിമുടക്കിയതോടെ ഉപയോക്താക്കള്‍ ട്വിറ്ററിലൂടെ ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതികളുമായെത്തി. സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്നത്. പലരും തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായും പരാതിപ്പെട്ടു.

തകരാര്‍ ഉണ്ടായതായി അംഗീകരിക്കുകയും ഉപഭോക്താക്കളുടെ പരാതിക്ക് സൊമാറ്റോ കെയര്‍ മറുപടി നല്‍കുകയും ചെയ്തു. ഉപഭോക്താക്കള്‍ക്ക് നേരിട്ട അസൗകര്യത്തില്‍ സൊമാറ്റോ ക്ഷമ ചോദിക്കുകയും ചെയ്തു. താത്കാലികമായി ഉണ്ടായ ഒരു സാങ്കേതിക തകരാറിനെ ഞങ്ങള്‍ അഭിമുഖീകരിക്കുകയാണ്. അത് പരിഹരിക്കാന്‍ ഞങ്ങളുടെ ടീം ശ്രമിക്കുകയാണെന്നും ഉടനെ പ്രശ്ങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കുന്നതായും സൊമാറ്റോ ട്വിറ്ററില്‍ പ്രതികരിച്ചു.