ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയിൽ പുതുതായി സ്ഥാപിച്ച വൈൻ ഷോപ്പിന് നേരെ ഭീ കരാക്രമണം

ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുത രമായി പരിക്കേറ്റു.

ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയിൽ പുതുതായി സ്ഥാപിച്ച വൈൻ ഷോപ്പിന് നേരെ ഭീ കരാക്രമണം

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയിൽ പുതുതായി സ്ഥാപിച്ച വൈൻ ഷോപ്പിന് നേരെ ഭീ കരാക്രമണം. ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുത രമായി പരിക്കേറ്റു.

അതീവ സുരക്ഷാ മേഖലയായ ദീവാൻ ബാഗിൽ ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് ആക്രമണമുണ്ടായത്. ഷോപ്പിന് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു.  പോലീസ് സ്ഥലത്തെത്തി പരിസരം സീല്‍ ചെയ്തു.

ബാരാമുള്ള ഡിഐജിയുടെയും എസ്എസ്പിയുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയും ഓഫീസിന് സമീപമുള്ള പ്രദേശത്താണ് ആക്രമണം നടന്നത്.  ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തി ട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.