അമിതമായി ചൂടാകുന്നതിനെ തുടര്‍ന്ന് ടച്ച്‌സ്ക്രീന്‍ പ്രവര്‍ത്തനക്ഷമമാകുന്നില്ല; യുഎസില്‍ 1.3 ലക്ഷം കാറുകള്‍ എലോൺ മസ്കിന്റെ ടെസ്‌ല തിരിച്ചുവിളിച്ചു

ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന്റെ തലച്ചോറായ സിപിയു അമിതമായി ചൂടാകാന്‍ തുടങ്ങിയതിനു പിന്നാലെയാണ് ടച്ച്‌സ്ക്രീന്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിലച്ചത്.

അമിതമായി ചൂടാകുന്നതിനെ തുടര്‍ന്ന് ടച്ച്‌സ്ക്രീന്‍ പ്രവര്‍ത്തനക്ഷമമാകുന്നില്ല; യുഎസില്‍ 1.3 ലക്ഷം കാറുകള്‍ എലോൺ മസ്കിന്റെ ടെസ്‌ല തിരിച്ചുവിളിച്ചു

അമിതമായി ചൂടാകുന്നതിനെ തുടര്‍ന്ന് ടച്ച്‌സ്ക്രീന്‍ പ്രവര്‍ത്തനക്ഷമമാകുന്നില്ല. യുഎസില്‍ 1.3 ലക്ഷം കാറുകള്‍ ടെസ്‌ല തിരിച്ചുവിളിച്ചു. ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന്റെ തലച്ചോറായ സിപിയു അമിതമായി ചൂടാകാന്‍ തുടങ്ങിയതിനു പിന്നാലെയാണ് ടച്ച്‌സ്ക്രീന്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിലച്ചത്.

ഇതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടാന്‍ തുടങ്ങിയതോടെയാണ് വാഹനങ്ങള്‍ കമ്ബനി തിരികെ വിളിച്ചതെന്ന് നാഷനല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ (എന്‍എച്ച്‌ടിഎസ്‌എ) കുറിപ്പ് പുറത്തിറക്കി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലെ റിയര്‍വ്യൂ ക്യാമറ ദൃശ്യങ്ങള്‍, വാഹനത്തിന്റെ വാണിങ് ലാംപുകള്‍, മാപ്പില്‍ നിന്നുള്ള അറിയിപ്പുകള്‍, വാഹനത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ എന്നിവയൊന്നും ലഭ്യമാകുന്നില്ലെന്നും സെന്‍ട്രല്‍ പ്രൊസസിങ് യൂണിറ്റില്‍ നിന്ന് സ്ക്രീനിലേക്കുള്ള സന്ദേശങ്ങള്‍ എത്തുന്നില്ലെന്നും കണ്ടെത്തയെന്നും എന്‍എച്ച്‌ടിഎസ്‌എ പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

2021 - 22 വര്‍ഷങ്ങളില്‍ ടെസ്‌ല പുറത്തിറക്കിയ എസ്, എക്സ് എന്നിവയും ഈ വര്‍ഷം പുറത്തിറക്കിയ ടെസ്‌ല 3, വൈ എന്നീ മോഡലുകളുമാണ് നിലവില്‍ തിരിച്ചു വിളിച്ചിട്ടുള്ളത്.