ആം ആദ്മി പാർട്ടിയും ട്വൻ്റി-20 യും ഒരുമിച്ചു പ്രവർത്തിക്കാൻ ധാരണ.

ആം ആദ്മി പാർട്ടിയും ട്വൻ്റി-20 യും ഒരുമിച്ചു പ്രവർത്തിക്കാൻ ധാരണ.

ആം ആദ്മി പാർട്ടിയും
ട്വൻ്റി-20 യും ഒരുമിച്ചു പ്രവർത്തിക്കാൻ ധാരണ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാർട്ടികളും തമ്മിൽ നടന്ന
ചർച്ചയിലാണ് തീരുമാനം.
ഈ മാസം 15ന് കിഴക്കമ്പലത്ത് ട്വൻ്റി-20 സംഘടിപ്പിക്കുന്ന റാലിയിൽ
ആം ആദ്മി പാർട്ടി നേതാവും
ഡൽഹി മുഖ്യമന്ത്രിയുമായ
അരവിന്ദ് കേജ്രിവാൾ പങ്കെടുക്കും. അമ്പതിനായിരം
പേർ യോഗത്തിൽ പങ്കെടുക്കുമെന്ന് ട്വൻ്റി-20 കോഓർഡിനേറ്റർ സാബു.എം.ജേക്കബ് അറിയിച്ചു. യോഗത്തിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ ട്വൻ്റി-20
ഭാരവാഹികൾക്ക് നിർദേശം
നൽകി. കിഴക്കമ്പലത്ത് കിറ്റ്ക് സ് ഗ്രൗണ്ടിലാണ് യോഗം.
തൃക്കാക്കരയിൽ
ട്വൻറി-20യും ആം ആദ്മിയും
ഒരുമിച്ച് സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കം.