എറണാകുളം-അങ്കമാലി അതിരൂപത വീണ്ടും കുര്‍ബാന ഏകീകരണത്തില്‍ ഇടഞ്ഞ് രംഗത്ത്

ഓശാന ഞായര്‍ മുതല്‍ സിറോ മബാര്‍ സഭയില്‍ ഏകാകൃത കുര്‍ബാന നടപ്പാക്കണമെന്നായിരുന്നു മാര്‍പാപ്പയുടെ നിര്‍ദേശം

എറണാകുളം-അങ്കമാലി അതിരൂപത വീണ്ടും കുര്‍ബാന ഏകീകരണത്തില്‍ ഇടഞ്ഞ് രംഗത്ത്

എറണാകുളം-അങ്കമാലി അതിരൂപത വീണ്ടും കുര്‍ബാന ഏകീകരണത്തില്‍ ഇടഞ്ഞ് രംഗത്ത്. ഏകീകരണ കുര്‍ബാന കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അര്‍പ്പിച്ചെങ്കിലും ജനാഭിമുഖ കുര്‍ബാനയാണ് മറ്റ് പളളികളില്‍ നടന്നതെന്ന് അതിരൂപതാ നേതൃത്വം അറിയിച്ചു.ജനാഭിമുഖ കുര്‍ബാന അതിരൂപതയിലുള്ള 4 പള്ളികളിലൊഴിച്ച്‌ മറ്റിടങ്ങളില്‍ തുടരുമെന്നും ബിഷപ്പ് ഹൗസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഏകീകൃത കുര്‍ബാന എറണാകുളം അങ്കമാലി രൂപതയിലും സീറോ മലബാര്‍ സഭയുടെ സിനഡ് തീരുമാനപ്രകാരം ആരംഭിച്ചതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചിരുന്നു.

ഓശാന ഞായര്‍ മുതല്‍ സിറോ മബാര്‍ സഭയില്‍ ഏകാകൃത കുര്‍ബാന നടപ്പാക്കണമെന്നായിരുന്നു മാര്‍പാപ്പയുടെ നിര്‍ദേശം. എറണാകുളം-അങ്കമാലി അതിരൂപത ആവശ്യപ്പെട്ടത് ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ എട്ട് മാസം ആവശ്യമാണെന്നാണ് ആവശ്യം