ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി

ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യയിലെത്തി.അഹമ്മദാബാദില്‍ വിമാനം ഇറങ്ങിയ ബോറിസ് ജോണ്സണ് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
ഗുജറാത്ത് പൊലീസ് മേധാവി ആശിഷ് ഭാട്ടിയ, ചീഫ് സെക്രട്ടറി, അഹമ്മദാബാദ് മേയര്‍, ജില്ലാ കളക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളം മുതല്‍ ഹോട്ടല്‍ വരെ ബോറിസ് ജോണ്‍സണെ വരവേല്‍ക്കുന്നതിനായി വിവിധ കലാരൂപങ്ങളും ഒരുക്കിയിരുന്നു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
ബ്രിട്ടണിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സര്‍വകലാശാലയും വൈകീട്ട് അക്ഷര്‍ധാം ക്ഷേത്രവും ബോറിസ് ജോണ്സണ് സന്ദര്‍ശിക്കും.