സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എംപിയെ സിബിഐ ചോദ്യം ചെയ്തു
മൊഴികൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ എംപിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു

കൊച്ചി: സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എംപിയെ സിബിഐ ചോദ്യം ചെയ്തു. കൊച്ചിയിൽ നടന്ന ചോദ്യം ചെയ്യൽ ഒരു മണിക്കൂറോളം നീണ്ടു. മൊഴികൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ എംപിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിലെ ഒരു കേസിലാണ് ഹൈബി പ്രതിയായത്. എംഎൽഎയായിരുന്ന കാലത്ത് എംഎൽഎ ഹോസ്റ്റലിൽ വച്ച് ഹൈബി ലൈംഗിക പീഡനം നടത്തിയെന്നാണ് പരാതിക്കാരിയുടെ മൊഴി. പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരി സമീപിച്ചതിനെ തുടർന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത് .