ലൗ ജിഹാദ് വിഷയത്തിൽ മലക്കം മറിഞ്ഞ് സിപിഎം

ലൗ ജിഹാദ് വിഷയത്തിൽ മലക്കം മറിഞ്ഞ് സിപിഎം

ലൗ ജിഹാദ് വിഷയത്തിൽ മലക്കം മറിഞ്ഞ് സിപിഎം നേതൃത്വം.
ഡിവൈഎഫ്ഐ നേതാവിൻ്റെ പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് ഉണ്ടന്ന് സിപിഎം കോഴിക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ്.എം.തോമസ് പ്രതികരിച്ചിരുന്നു.എന്നാൽ ജോർജ്.എം.തോമസിനെ
തള്ളിപ്പറഞ്ഞ് കോഴിക്കോട് ജില്ലാ നേതൃത്വം രംഗത്ത് വന്നു.
ജോർജ്.എം.തോമസിന് നാക്ക് പിഴ സംഭവിച്ചെന്ന് പാർട്ടി  ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞത്.വ്യത്യസ്ഥ മതവിഭാഗങ്ങളിൽ പെട്ട പ്രായപൂർത്തിയാവർ വിവാഹം ചെയ്യുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലന്നാണ് ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. ലൗ ജിഹാദ് ആർഎസ് എസ്
ഉയർത്തുന്ന ആരോപണമാണന്നും മോഹനൻ ആരോപിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

വിഷയത്തിൽ സിപിഎം നെ തിരെ മുസ്ലിംലീഗ് രംഗത്തു വന്നു. നാട്ടിൽ മതധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam