ചാണകത്തിന് പിന്നാലെ ഗോമൂത്രവും വിപണിയിലെത്തിക്കാനൊരുങ്ങി ഛത്തീസ്ഗഡ് സര്‍ക്കാര്‍

പശുക്കളെ വളര്‍ത്തുന്നവരില്‍നിന്ന് ഗോമൂത്രം സംഭരിച്ച് വിപണിയിലെത്തിക്കുന്ന പുതിയ പദ്ധതിയുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഗോമൂത്രം വിപണിയിലെത്തിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്.
ഇന്ദിരാഗാന്ധി അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയിലെയും കാമധേനു യൂണിവേഴ്സിറ്റിയിലെയും ഫാക്കല്റ്റികള് ഉള്‍പ്പെടുന്ന സമിതിയോട് ഗോമൂത്രത്തിന്റെ ശേഖരണം, ഗുണനിലവാര പരിശോധന, ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.