ആ​സാ​മി​ലെ പ്ര​ള​യം രൂ​ക്ഷമാകുന്നു: എ​ട്ട് പേ​ര്‍ മ​രി​ച്ചു; അ​ഞ്ച് പേ​രെ കാ​ണാ​താ​യി

ആ​സാ​മി​ലെ പ്ര​ള​യം രൂ​ക്ഷമാകുന്നു: എ​ട്ട് പേ​ര്‍ മ​രി​ച്ചു; അ​ഞ്ച് പേ​രെ കാ​ണാ​താ​യി

ആ​സാ​മി​ല്‍ വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യി തു​ട​രുകയാണ്. പ്ര​ള​യ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ട് ആ​യി.26 ജി​ല്ല​ക​ളി​ലാ​യി 1,089 ഗ്രാ​മ​ങ്ങ​ള്‍ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണുള്ളത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഉ​രു​ള്‍​പൊ​ട്ട​ലി​ലും അ​ഞ്ച് പേ​രെ കാ​ണാ​തായിട്ടുണ്ട്.

ക​ച്ചാ​ര്‍, ഉ​ദ​ല്‍​ഗി​രി, ദി​മ ഹ​സാ​വോ, ല​ഖിം​പൂ​ര്‍ ജി​ല്ല​ക​ളി​ലു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. ക​ച്ചാ​ര്‍ ജി​ല്ല​യി​ലെ നാ​ല് പേ​രെ​യും ന​ഗാ​വോ​ന്‍ ജി​ല്ല​യി​ലെ ഒ​രാ​ളെ​യു​മാ​ണ് കാ​ണാ​താ​യ​ത്. പ്ര​ള​യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ നാ​ല് ല​ക്ഷ​ത്തോ​ളം പേ​ര്‍ ദു​രി​ത​ത്തി​ലാ​ണ്.