വിപ്ലവത്തിന്റെ വഴിയേ മഹാ ഇടയൻ | NARADA NEWS

മാപ്പു പറഞ്ഞും മാപ്പു കൊടുത്തുമാണ് സഭ സഹസ്രാബ്ദങ്ങളിലൂടെ കടന്നുവന്നത്. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ എന്നാണ് ഓരോ ക്രൈസ്തവനും ദിവസത്തില്‍ പല തവണ പ്രാര്‍ഥിക്കുന്നത്. സിസ്റ്റര്‍ റാണി മരിയയെ ഇന്‍ഡോറില്‍ ബസില്‍നിന്നിറക്കി വെട്ടിക്കൊന്നവര്‍ക്കു മാതാപിതാക്കള്‍ മാപ്പു കൊടുത്തതും ഈ സംസ്‌കാരത്തിന്റെ ഭാഗമാണ്. കൊലയാളി മാപ്പുചോദിച്ച് വന്നപ്പോളല്ല സിസ്റ്ററിന്റെ മാതാപിതാക്കള്‍ മാപ്പുകൊടുത്തതും സ്വന്തം വീട്ടില്‍ സ്വീകരിച്ചതും. കൊലയാളിയെ അങ്ങോട്ടുചെന്ന് ആലിംഗനം ചെയ്യുകയായിരുന്നു. മാപ്പു കൊടുക്കുകയും മനുഷ്യരാശിയെ ഒന്നായിക്കണ്ട് സ്വന്തം സമുദായത്തിലും സംഘടനകളിലും അതു നടപ്പാക്കുകയും ചെയ്യാൻ ശ്രമിക്കുക്കയാണ് ഫ്രാൻസിസ് മാർപാപ്പ.