പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദ സംഘടനകളാന്ന് ഹൈക്കോടതി

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിതിത് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ പരാമർശം.

പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദ സംഘടനകളാന്ന് ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദ സംഘടനകളാന്ന് ഹൈക്കോടതി. പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിതിത്കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ പരാമർശം. ഈ രണ്ട് സംഘടനകളും ഗുരുതരമായ  ആക്രമണങ്ങൾ നടത്തുന്നവരാണനതിൽ സംശയമില്ലന്നും കോടതി വ്യക്തമാക്കി. ഇവർ നിരോധിത സംഘടനകളല്ലന്നും കോടതി ചൂണ്ടിക്കാട്ടി. സഞ്ജിതിൻ്റെ കൊലപാതകത്തിൽ സംസ്ഥാന - ദേശീയ തലത്തിലുള്ള നേതാക്കളുടെ പങ്ക് കണ്ടെത്താനായിട്ടില്ലന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
വിശദീകരിച്ചിട്ടുണ്ടന്നും   കോടതി പറഞ്ഞു. സിബിഐഅന്വേഷണ ആവശ്യം നേരത്തെ തള്ളിയ കോടതി  തുടരന്വേഷണത്തിൽ ഡിജിപിയോട് മേൽനോട്ടം വഹിക്കാനുംനിർദേശിച്ചിരുന്നു.