സാഗർ വിൻസെൻ്റിൻ്റെ ഹർജി ഹൈക്കോടതി തള്ളി

നടന്ന സംഭവങ്ങൾ ശരത് ബാബു കോടതിയിൽ മൊഴിയായി നൽകിയിട്ടുണ്ട്. പൾസർ സുനിയും വിജേഷും ലക്ഷ്യയിലെത്തിയതിന്വിശ്വസനീയ തെളിവുണ്ടന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. 

സാഗർ വിൻസെൻ്റിൻ്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസെൻ്റിൻ്റെ പൊലീസ്പീഡന ഹർജി ഹൈക്കോടതി തള്ളി.സാഗറിനെ നിയമാനുസൃതമേ ചോദ്യം ചെയ്യാവൂ എന്ന് കോടതി നിർദേശിച്ചു.നോട്ടീസ് നൽകിയേ വിളിപ്പിക്കാവൂ. അനാവശ്യമായി സമ്മർദ്ദം ചെലുത്തരുത്. നിർബന്ധിച്ച്കുറ്റസമ്മത മൊഴി എടുക്കരുതെന്നും കോടതി ഉത്തരവിട്ടു.

അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ടന്നും മൊഴി മാറ്റാൻ നിർബന്ധിക്കുകയാണന്നും ചൂണ്ടിക്കാട്ടി സാഗർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് അനു ശിവരാമൻ പരിഗണിച്ചത്.

സാക്ഷികളെ സ്വാധീനിക്കാൻ സാഗർ വിൻസൻ്റ് ശ്രമിച്ചതിന്തുടരന്വേഷണത്തിൽ ചില തെളിവുകൾ കിട്ടിയിട്ടുണ്ടന്ന ക്രൈംബ്രാഞ്ച് നിലപാട് അംഗീകരിച്ചാണ് ഹർജി കോടതി തള്ളിയത്. സാഗറിനെ പ്രതിഭാഗം സ്വാധീനിച്ച് മൊഴി മാറ്റി. സാഗർ കാവ്യയുടെ സ്ഥാപനമായ ലക്ഷയിലെ മുൻ ഡ്രൈവറാണ്. കാവ്യയുടെ ഡ്രൈവർ സുനീറും അഭിഭാഷകനും സാഗറിനെ കണ്ടു. ആലപ്പുഴയിലെ റയ് ബാൻ ഹോട്ടലിൽ താമസിച്ചതിന്തെളിവുണ്ട്.കോടതിയിൽ രഹസ്യമൊഴി നൽകുന്നതിന്മുൻപ് സുനീർ സാഗറിനെ കണ്ടു. ഫോൺ വിളിച്ചതിനും തെളിവുണ്ട്. മറ്റൊരു സാക്ഷിയായ ശരത് ബാബുവിനെ സാഗർ ദിലീപിൻ്റെ അഭിഭാഷകൻ്റെ
ഓഫീസിൽ എത്തിച്ചു. നടന്ന സംഭവങ്ങൾ ശരത് ബാബു കോടതിയിൽ മൊഴിയായി നൽകിയിട്ടുണ്ട്. പൾസർ സുനിയും വിജേഷും ലക്ഷ്യയിലെത്തിയതിന്വിശ്വസനീയ തെളിവുണ്ടന്നും ക്രൈംബ്രാഞ്ച് കോടതിയെ
അറിയിച്ചു. 

നടിയെ ആക്രമിച്ച കേസിൽ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. ഒന്നാം പ്രതി പൾസർ സുനിൽ മാത്രം ആണ് ഇനി ജയിലിലുള്ളത്സുനിയുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ  ദിവസം തള്ളിയിരുന്നു.