വണ്ടിപ്പെരിയാർ സത്രത്ത് നിർമിക്കുന്ന എയർസ്ട്രിപ്പ് നിർമാണത്തിനെതിരെ ഹൈക്കോടതി വിശദീകരണം തേടി

വണ്ടിപ്പെരിയാർ സത്രത്ത് നിർമിക്കുന്ന എയർസ്ട്രിപ്പ് നിർമാണത്തിനെതിരെ ഹൈക്കോടതി വിശദീകരണം തേടി

ഇടുക്കി വണ്ടിപ്പെരിയാർ സത്രത്ത് നിർമിക്കുന്ന എയർസ്ട്രിപ്പ്
നിർമാണത്തിനെതിരെ സമർപ്പിച്ച  ഹർജിയിൽ ഹൈക്കോടതി കേന്ദ്രർക്കാരിൻ്റെ വിശദീകരണം തേടി. മതിയായ അനുമതി ഇല്ലാതെയാണ് നിർമ്മാണം എന്നാരോപിച്ച്തൊടുപുഴ സ്വദേശി എം.എൻ ജയചന്ദ്രൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസുമാരായ സതീഷ് നൈനാനും സി.എസ്.സുധയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.ഈ മാസം 21 നകം വിശദീകരണംനൽകണം.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

റവന്യൂ വകുപ്പ് നൽകിയ 12 ഏക്കർ സ്ഥലത്താണ് എയർ സ്ട്രിപ്പ് നിർമാണം.
പൊതുമരാമത്ത് വകുപ്പിനാണ് നിർമാണച്ചുമതല. എൻസിസി കേഡറ്റുകൾക്ക് വിമാനം പറത്താൻ പരീശീലനം നൽകുന്നതിനാണ് എയർ സ്ട്രിപ്പ് നിർമിക്കുന്നത്. എയർ സ്ട്രിപ്പിൽ കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തിൽ വിമാനം ഇറക്കാനുള്ള ശ്രമം
പരാജയപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam