കോൺഗ്രസിന്റെ ഹിന്ദുത്വ കോപ്രായങ്ങൾ ഛത്തീസ്‌ഗഡിലും. | NARADA NEWS

കോൺഗ്രസ് നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് സർക്കാർ, അവരുടെ പ്രധാന പദ്ധതിയായ ചാണക സംഭരണത്തിന് ശേഷം, ഗോമൂത്രം വാങ്ങാൻ തയ്യാറെടുക്കുകയാണ്. പശുക്കളെ വളർത്തുന്നവരിൽ നിന്ന് ഗോമൂത്രം സംഭരിക്കുന്ന പുതിയ പദ്ധതിയാണ് ഛത്തീസ്ഗഡ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത് .പശു ചാണകം വിപണിയിലെത്തിക്കുന്ന പദ്ധതി സംസ്ഥാനത്ത് നേരത്തേ തുടങ്ങിയിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ വിഷയം പഠിക്കാൻ ഒരു സാങ്കേതിക സമിതിയെ രൂപീകരിച്ചിട്ടുണ്ട് .