കുന്നംകുളത്ത് അപകടമുണ്ടാക്കിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു

അപകടത്തിൽ തമിഴ്നാട് സ്വദേശി പരസ്വാമി (55) മരിച്ചിരുന്നു. വാന്‍ ഇടിച്ച് നിലത്തുവീണ പരസ്വാമിയുടെ കാലിലൂടെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങി. പരസ്വാമി വീണു കിടക്കുന്നത് കണ്ടില്ലെന്നായിരുന്നു ഡ്രൈവർ പറഞ്ഞത്.

കുന്നംകുളത്ത് അപകടമുണ്ടാക്കിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു

തൃശൂർ : കുന്നംകുളത്ത് അപകടമുണ്ടാക്കിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടും. അപകടത്തിൽ തമിഴ്നാട് സ്വദേശി പരസ്വാമി (55) മരിച്ചിരുന്നു. വാന്‍ ഇടിച്ച് നിലത്തുവീണ പരസ്വാമിയുടെ കാലിലൂടെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങി. പരസ്വാമി വീണു കിടക്കുന്നത് കണ്ടില്ലെന്നായിരുന്നു ഡ്രൈവർ പറഞ്ഞത്.

തൃശൂർ കുന്നംകുളം മലായ ജംക്‌ഷനു മുന്നിൽ വ്യാഴാഴ്ച പുലർച്ചെ 5നാണ് അപകടം ഉണ്ടായത്. സമീപത്തെ ആളുകളും ഓട്ടോക്കാരും പറഞ്ഞത് സ്വിഫ്റ്റ് ബസ് ഇടിച്ചാണ് പരസ്വാമി മരിച്ചതെന്നായിരുന്നു. പിന്നാലെ പരസ്വാമിയെ ആദ്യം ഇടിച്ചത് വാനാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇടിച്ച ബസും വാനും നിർത്താതെ പോയിരുന്നു.