‘ദ കശ്മീര്‍ ഫയല്‍സി’ന് നിരോധനം.

സംഗപ്പൂരിലാണ് ചിത്രം നിരോധിച്ചത്; ചിത്രം നാട്ടിലെ മതസൗഹാര്‍ദം തകര്‍ക്കുന്നതെന്ന് സർക്കാർ.

‘ദ കശ്മീര്‍ ഫയല്‍സി’ന് നിരോധനം.

വിവാദ ബോളിവുഡ് ചിത്രം ‘ദ കശ്മീര്‍ ഫയല്‍സി’ന് സംഗപ്പൂരില്‍ നിരോധനം. മുസ്‌ലിംകളെക്കുറിച്ച്‌ ഏകപക്ഷീയമായ രീതിയില്‍ ചിത്രീകരിക്കുന്ന ചിത്രം നാട്ടിലെ മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

സിംഗപ്പൂര്‍ വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍ഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോറിറ്റി(ഐ.എം.ഡി.എ)യാണ് വിലക്കേര്‍പ്പെടുത്തിയത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ആഭ്യന്തര, സാംസ്‌കാരിക-യുവജന മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഐ.എം.ഡി.എ അറിയിച്ചു. സിനിമയില്‍ കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങൡ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് ചിത്രീകരിക്കുകയും മുസ്‌ലിംകളെ ഏകപക്ഷീയമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തതായി മന്ത്രാലയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഫിലിം ക്ലാസിഫിക്കേഷന്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും ഐ.എം.ഡി.എ വ്യക്തമാക്കുന്നു.