പ്രധാനമന്ത്രി ഇന്ന് നേപ്പാളിലെത്തും

ശ്രീബുദ്ധന്റെ പിറന്നാളാഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാള്‍ സന്ദര്‍ശിക്കും.നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയില് എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തും. യുപിയിലെ കുശിനഗറില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ലുംബിനിയിലെത്തുന്ന മോദിയെ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ സ്വീകരിക്കും.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
2019 ല്‍ രണ്ടാമത് അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ നേപ്പാള്‍ സന്ദര്‍ശനമാണിത്. കേന്ദ്രസര്‍ക്കാര്‍ 100 കോടി ചെലവിട്ടു നിര്‍മിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനവും ഇരു നേതാക്കളും നിര്‍വഹിക്കും.
സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്‍ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും പ്രധാനമന്ത്രി സന്ദര്‍ശിക്കും.