ജഹാംഗീർ പുരിയിലെ ചേരികൾ ഒഴിപ്പിക്കുന്നത് സുപ്രീം കോടതി തടഞ്ഞു

ജഹാംഗീർ പുരിയിലെ ചേരികൾ ഒഴിപ്പിക്കുന്നത് സുപ്രീം കോടതി തടഞ്ഞു

ജഹാംഗീർ പുരിയിലെ ചേരികൾ ഒഴിപ്പിക്കുന്നത് സുപ്രീം കോടതി തടഞ്ഞു.
ജമാഅത്ത് ഉൽമയെ അൽ ഹിന്ദ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ
ഇടക്കാല ഉത്തരവ്. അനധികൃത നിർമാണങ്ങൾ പൊളിക്കലാണന്നാണ് മുനിസിപ്പാലിറ്റിയുടെ വാദം.വ്യാഴാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.ശനിയാഴ്ച ഹനുമാൻ ജയന്തി ദിനത്തിൽ രണ്ടു സമുദായങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ചേരികൾ
ഒഴിപ്പിക്കാൻ നീക്കം തുടങ്ങിയത്. ബിജെപിയാണ് മുനിസിപ്പൽ കോർപ്പറേഷൻ ഭരിക്കുന്നത്. രണ്ട് ദിവസത്തെ കയ്യേറ്റം ഒഴിപ്പിക്കലിനാണ് കോർപ്പറേഷൻ രൂപം നൽകിയിട്ടുള്ളത് .പത്ത് ബുൾഡോസറും 400ൽ അധികം പൊലിസുകാരും ചേരിയിൽ എത്തിയാണ് ഒഴിപ്പിക്കൽ നടപടി. ഇതിനിടെയാണ് സുപ്രീം കോടതിയുടെ ഇടപെടൽ.