ഗ്യാന്‍വാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ഗ്യാന്‍വാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ഗ്യാന്‍വാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതിയില്‍. വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.അതേസമയം, സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരണാസി സിവില്‍ കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേ നടപടികള്‍ ഇന്നലെ അവസാനിച്ചിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

മസ്ജിദ് പരിസരത്തെ കിണറില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ അവകാശപ്പെട്ടതിന് പിന്നാലെ വാരണാസി സിവില്‍ കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം സീല്‍ ചെയ്തിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam