ഗർഭഛിദ്രത്തിനുള്ള അവകാശം  അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയേക്കുമെന്ന് റിപോർട്

ഗർഭഛിദ്രത്തിനുള്ള അവകാശം  അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയേക്കുമെന്ന് റിപോർട്

വാഷിംഗ്ടൺ: ഗർഭഛിദ്രത്തിനുള്ള അവകാശം  അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയേക്കുമെന്ന് റിപോർട്
.ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷ ഇല്ലാതാക്കാൻ ഭൂരിപക്ഷാഭിപ്രായപ്രകാരം തയ്യാറാക്കിയ കരട് രേഖ ചോർന്നതോടെയാണ് സൂചനകൾ പുറത്തുവന്നത്. ജസ്റ്റീസ് സാമുവൽ അലിറ്റോ എഴുതി തയ്യാറാക്കിയ കരടാണ് ചോർന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

യഥാസ്ഥിതിക ആധിപത്യമുള്ള കോടതിയിൽ
കരട് ജഡ്ജിമാർക്ക് പരിശോധിക്കാൻ കൊടുത്തെന്നാണ് വാർത്താ ഏജൻസി റിപ്പോർട്.98 പേജുള്ളതാണ് കരട് രേഖ.
1973 മുതൽ ഗർഭഛിദ്രം അവകാശമാക്കിയത് തെറ്റായിരുന്ന വെന്നാണ് കരട് രേഖയിൽ പറയുന്നത്. 1973 മുതലാന്ന് ഗർഭഛിദ്രം സ്ത്രികളുടെ
ഭരണഘടനാ താവകാശമായി
സുപ്രീം കോടതി വിധിച്ചത്.
ഡൊണാൾഡ് ട്രംപിൻ്റെ കാലത്ത് മുന്ന് ജഡ്ജിമാരെ നാമനിർദേശം ചെയ്തതോടെയാണ് ഒമ്പതംഗ കോടതിയിൽ യാഥാസ്ഥിതികർക്ക് ഭൂരിപക്ഷമായത്. പരിഗണനയിലുള്ള മിസിസിപ്പി
ഗർഭഛിദ്ര കേസിൽ കോടതി
അടുത്ത മാസം വിധി പുറപ്പെടുവിക്കും.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

യഥാസ്ഥിതിക ജഡ്ജിമാരായ
ക്ലാരൻഡ് തോമസ്, നീൽ ഗോർസു ച്ച്, ബ്രെറ്റ് കവനോവ്, ആയി കോണി ബാരറ്റ് എന്നിവർ കരട് തയ്യാറാക്കിയ അലിറ്റോക്കൊപ്പം ഗർഭഛിദ്രത്തിനെതിരെ നിലപാട് എടുത്തതായാണ് റിപ്പോര്ട് മുന്നു ലിബറൽ ജഡ്ജിമാർ വിയോജിപ്പുള്ളവരാണ്.
ചീഫ് ജസ്റ്റീസ് ജോൺറോബർട്സ് എന്ത് നിലപാട് സ്വീകരിക്കുമെന്ന്
ഇനിയും വ്യക്തതയില്ല. 
സുപ്രീം കോടതി ഗർഭഛിദ്രം എടുത്തുകളഞ്ഞാൽ 23 സംസ്ഥാനങ്ങൾ നിരോധിക്കാൻ സാധ്യതയുണ്ട്.