ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതികൾ രക്ഷപ്പെട്ടു

സെല്ലിന് പുറത്തായിരുന്ന പ്രതികൾ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതികൾ രക്ഷപ്പെട്ടു

എറണാകുളം: കൊച്ചി ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് രണ്ടു പ്രതികൾ രക്ഷപ്പെട്ടു. വെള്ളിയാഴ്‌ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ലഹരിമരുന്ന്, പിടിച്ചുപറി അടക്കം ഏഴിലധികം കേസുകളിൽ പ്രതിയായ അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.

അരുണിനെ ഓൺലൈൻ വഴി കോടതി ജുഡീഷ്യൽ കസ്റ്റധിയിൽ വിട്ടിരുന്നു. സെല്ലിന് പുറത്തായിരുന്ന ഇരുവരും പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. ഇരുവർക്കുമായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

റിമാന്‍റിലുള്ള പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപെട്ടത് പൊലീസിന്‍റെ ഭാഗത്ത് സംഭവിച്ച ഗുരുതരമായ വീഴ്‌ യായാണ് വിലയിരുത്തപ്പെടുന്നത്. ഈ വിഷയത്തിൽ പൊലീസ് കോടതിയിൽ വിശദീകരണം നൽകേണ്ടിവരും.