ഉത്തരം മുട്ടി കാപ്പന്റെ അഭിഭാഷകൻ. | NARADA NEWS

പൊലീസിന്റെ എതിർസത്യവാങ്മൂലത്തിനു മറുപടി നൽകാൻ മാർച്ച് 28 വരെ കാപ്പന്റെ അഭിഭാഷകനു സമയം നൽകിയിരുന്നെങ്കിലും മറുപടി സമർപ്പിച്ചില്ല. ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി മറുപടിയൊന്നുമില്ലേയെന്നു കാപ്പന്റെ അഭിഭാഷകൻ ഇഷാൻ ബാഗേലിനോടു ചോദിച്ചു. യുഎപിഎ കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതു ഗുരുതര കുറ്റകൃത്യമാണെന്ന് യുപി പൊലീസ് അഭിഭാഷകൻ കോടതിയിൽ വാദിച്ചപ്പോൾ കാപ്പന്റെ അഭിഭാഷകന് ഉത്തരംമുട്ടി.