എറണാകുളത്തെ സംസ്ഥാനത്തെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ ജില്ലയാക്കാന്‍ പ്രത്യേക പദ്ധതിയുമായി ജില്ല ഭരണകൂടം

സാമൂഹിക നീതി വകുപ്പും ജില്ല ഭരണകൂടവും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ന്യൂറോസയന്‍സ് വിഭാഗവും സംയുക്തമായാണ് 'ബോധി' എന്ന പദ്ധതി നടപ്പാകുന്നത്.

എറണാകുളത്തെ സംസ്ഥാനത്തെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ ജില്ലയാക്കാന്‍ പ്രത്യേക പദ്ധതിയുമായി ജില്ല ഭരണകൂടം

എറണാകുളത്തെ സംസ്ഥാനത്തെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ ജില്ലയാക്കാന്‍ പ്രത്യേക പദ്ധതിയുമായി ജില്ല ഭരണകൂടം.സാമൂഹിക നീതി വകുപ്പും ജില്ല ഭരണകൂടവും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ന്യൂറോസയന്‍സ് വിഭാഗവും സംയുക്തമായാണ് 'ബോധി' എന്ന പദ്ധതി നടപ്പാകുന്നത്. മൂന്നു വര്‍ഷം കൊണ്ട് ആറു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. 1.5 കോടി സാമൂഹിക നീതിവകുപ്പ് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടം 50 ലക്ഷം രൂപ ലഭിച്ചതായി കലക്ടര്‍ ജാഫര്‍ മാലിക് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം സംസ്ഥാനതലത്തില്‍ ഡിമെന്‍ഷ്യ പോളിസി തയാറാക്കി സമര്‍പ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു. കോര്‍പറേഷന്‍ പരിധിയില്‍ നടപ്പാക്കിയ ഉദ്‌ബോധ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലായിരിക്കും ബോധി പദ്ധതി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ന്യൂറോ സയന്‍സ് വിഭാഗം ഡിമെന്‍ഷ്യ രോഗികളുടെ ക്ഷേമത്തിനായി ആരംഭിച്ച മൊബൈല്‍ ആപ്പും ബോധി പദ്ധതി കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പ്രയോജനപ്പെടുത്തും.

എറണാകുളം ഗെസ്റ്റ് ഹൗസില്‍ നടന്ന പദ്ധതി പ്രഖ്യാപന ചടങ്ങില്‍ ബോധി പദ്ധതിയുടെ ലോഗോ പ്രകാശനം കലക്ടര്‍ ജാഫര്‍ മാലിക്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍, ന്യൂറോ സയന്‍സ് വിഭാഗം മേധാവി ഡോ. ബേബി ചക്രപാണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.