ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ള്‍ ശു​ചി​മു​റി​യി​ല്‍ സൂ​ക്ഷി​ച്ച​ത് ചോ​ദ്യം ചെ​യ്ത ഡോ​ക്ട​ര്‍​ക്ക് മ​ര്‍​ദ​നം.

കാ​സ​ര്‍​ഗോ​ഡ് ബ​ന്ത​ടു​ക്ക പ്രാഥമിക കേന്ദ്രത്തിലെ ഡോ​ക്ട​ര്‍ സു​ബ്ബ​റാ​യി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ഡോ​ക്ട​റും സം​ഘ​വും വി​നോ​ദ​യാ​ത്ര​യ്ക്കാ​യാ​ണ് ക​ണ്ണൂ​രി​ലെ​ത്തി​യ​ത്.

ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ള്‍ ശു​ചി​മു​റി​യി​ല്‍ സൂ​ക്ഷി​ച്ച​ത് ചോ​ദ്യം ചെ​യ്ത ഡോ​ക്ട​ര്‍​ക്ക് മ​ര്‍​ദ​നം.

ക​ണ്ണൂ​ർ: ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ള്‍ ശു​ചി​മു​റി​യി​ല്‍ സൂ​ക്ഷി​ച്ച​ത് ചോ​ദ്യം ചെ​യ്ത ഡോ​ക്ട​ര്‍​ക്ക് മ​ര്‍​ദ​നം. ക​ണ്ണൂ​ര്‍ പി​ലാ​ത്ത​റ​യി​ലെ കെ​സി ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം.

കാ​സ​ര്‍​ഗോ​ഡ് ബ​ന്ത​ടു​ക്ക പ്രാഥമിക കേന്ദ്രത്തിലെ ഡോ​ക്ട​ര്‍ സു​ബ്ബ​റാ​യി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ഡോ​ക്ട​റും സം​ഘ​വും വി​നോ​ദ​യാ​ത്ര​യ്ക്കാ​യാ​ണ് ക​ണ്ണൂ​രി​ലെ​ത്തി​യ​ത്.

ഹോ​ട്ട​ലി​ലെ​ത്തി​യ ഡോ​ക്ട​ര്‍ ശു​ചി​മു​റി​യി​ല്‍ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ടു. ഇ​ത് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ർ​ത്തി. ഇ​തി​നി​ടെ ഹോ​ട്ട​ലി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ​ത്തി മൊ​ബൈ​ല്‍ പി​ടി​ച്ചു വാ​ങ്ങി. ഡോ​ക്ട​റെ മ​ര്‍​ദ്ദി​ക്കുകയായിരുന്നു.

ഫോ​ണ്‍ ഡോ​ക്ട​ര്‍​ക്ക് തി​രി​കെ ന​ല്‍​കി​യി​ട്ടി​ല്ല. മ​ര്‍​ദ്ദ​ന​മേ​റ്റ ഡോ​ക്ട​റും സം​ഘ​വും പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ല്‍ ഉ​ട​മ​ കെ.​സി. മു​ഹ​മ്മ​ദ് ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു