കപ്പല്‍വേധ മിസൈലിന്റെ ആദ്യ പരീക്ഷണം ഒഡീഷ തീരത്ത് വിജയകരമായി നടത്തി

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും (DRDO) ഇന്ത്യന്‍ നാവികസേനയും ചേര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ച കപ്പല്‍വേധ മിസൈലിന്റെ ആദ്യ പരീക്ഷണം ഒരു നാവിക ഹെലികോപ്റ്ററില്‍ നിന്ന് 2022 മെയ് 18 ന് ഒഡീഷ തീരത്ത് ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ITR) നിന്ന് വിജയകരമായി നടത്തി.ദൗത്യം അതിന്റെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റി. ഇന്ത്യന്‍ നാവികസേനയ്ക്കായി തദ്ദേശീയമായി വിക്ഷേപിച്ച ആദ്യത്തെ കപ്പല്‍വേധ മിസൈല്‍ സംവിധാനമാണിത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
തദ്ദേശീയമായി വികസിപ്പിച്ച ഹെലികോപ്റ്റര്‍ ലോഞ്ചര്‍ ഉള്‍പ്പെടെ നിരവധി പുതിയ സാങ്കേതികവിദ്യകള്‍ മിസൈല്‍ വിക്ഷേപണത്തിനായി ഉപയോഗിച്ചു. അത്യാധുനിക നാവിഗേഷന്‍ സംവിധാനവും സംയോജിത ഏവിയോണിക്സും മിസൈല്‍ ഗൈഡന്‍സ് സംവിധാനത്തില്‍ ഉള്‍പ്പെടുന്നു. ഡിആര്‍ഡിഒയിലെയും ഇന്ത്യന്‍ നാവികസേനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.
പരീക്ഷണ വിക്ഷേപണം നടത്തിയ ഡിആര്‍ഡിഒയെയും ഇന്ത്യന്‍ നാവിക സേനയെയും ബന്ധപ്പെട്ട ടീമുകളെയും രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam