സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവിന്റെ അറിവോടെ കൂട്ടബലാത്സംഗം ചെയ്തു

ബലാത്സംഗത്തിന്റെ വീഡിയോ പകർത്തിയ ശേഷം ഭർത്താവ് ഈ ദൃശ്യങ്ങൾ യൂട്യൂബിൽ ഉൾപ്പെടെ അപ് ലോഡ് ചെയ്തതായാണ് യുവതിയുടെ ആരോപണം

സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവിന്റെ അറിവോടെ കൂട്ടബലാത്സംഗം ചെയ്തു

 ജയ്പുർ: രാജസ്ഥാനിലെ ഭരത്പുരിൽ യുവതിയെ ഭർത്താവിന്റെ ഒത്താശയോടെ ബന്ധുക്കൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സ്ത്രീധനത്തുക നൽകാത്തതിന്റെ പേരിലാണ് യുവതി ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതയ്ക്കിരയായത്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി യൂട്യൂബിൽ അപ് ലോഡ് ചെയ്തതായും യുവതിയുടെ പരാതിയിൽ ആരോപിക്കുന്നുണ്ട്. ഭരത്പുരിലെ കാമാൻ പോലീസ് സ്റ്റേഷനിലാണ് ഭർത്താവിനും ഭർത്താവിന്റെ ബന്ധുക്കളായ രണ്ടുപേർക്കും എതിരേ യുവതി പരാതി നൽകിയിരിക്കുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

2019-ൽ ഹരിയാണയിൽവെച്ചാണ് ദമ്പതിമാർ വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽനിന്ന് ഉപദ്രവം പതിവായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. ഉപദ്രവം സഹിക്കവയ്യാതെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ അടുത്തിടെ യുവതിയെ ഭർത്താവ് തിരികെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ഭർതൃവീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ബന്ധുക്കളായ രണ്ടുപേരെ ഭർത്താവ് വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇവരോട് തന്നെ കൂട്ടബലാത്സംഗം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഭർത്താവിന്റെ മുന്നിലിട്ടാണ് ബന്ധുക്കളായ രണ്ടുപേർ തന്നെ ബലാത്സംഗം ചെയ്തെന്നും ഇതിന്റെ വീഡിയോ ഭർത്താവ് മൊബൈലിൽ പകർത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. ഒന്നരലക്ഷം രൂപ സ്ത്രീധനം നൽകാത്തതിന്റെ പേരിലാണ് ഈ ക്രൂരത നേരിടേണ്ടിവന്നതെന്നും പരാതിയിൽ പറയുന്നു. ഇതിനുശേഷം പ്രതികളിലൊരാൾ അഞ്ചുദിവസം മുമ്പ് തന്നെ കാമാനിലേക്ക് കൊണ്ടുവന്നെന്നും ഇവിടെവെച്ച് വീണ്ടും ബലാത്സംഗത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു.