നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ നടൻ ദിലിപ് തെളിവ് നശിപ്പിച്ചെന്ന് സർക്കാർ

എല്ലാ തെളിവുകളും കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്ത് കൊണ്ട് നേരത്തെ വെളിപ്പെടുത്തിയില്ലന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു.

നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ നടൻ ദിലിപ് തെളിവ് നശിപ്പിച്ചെന്ന് സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ നടൻ
ദിലിപ് തെളിവ് നശിപ്പിച്ചെന്ന്സർക്കാർ ഹൈക്കോടതിയിൽ. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണന്നും
റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്ദിലിപ് സമർപ്പിച്ച ഹർജയിലെ വാദത്തിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ വിവരങ്ങൾ അറിയിച്ചത്. തെളിവ് നശിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടും ദീലീപ് തെളിവുകൾ നശിപ്പിച്ചു.ജനുവരി 29 നാണ് ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത് . 29 നും 30 നു മാണ് ഡാറ്റ നശിപ്പിച്ചത്.വധ ഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഫോൺ രേഖകളും പ്രതികൾ നശിപ്പിച്ചതായി ഫോറൻറൻസിക് പരിശോധനയിൽ കണ്ടെത്തിയെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
കോടതി ഹാജരാക്കാൻ ആവശ്യപ്പെട്ട നാലു ഫോണുകൾ മുംബൈയിലെ ലാബിൽ പരിശോധിച്ചെന്നും
കൃത്രിമം നടത്തിയതായി പരിശോധനയിൽ വ്യക്തമായെന്നും ജനുവരി 27ന് പരിശോധനകൾ പൂർത്തിയായെന്ന് കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ദിലീപ് ഒരു ഫോൺ മറച്ചു വെച്ചെന്നും മുബൈയിൽ പരിശോധനക്കയച്ച ഒരു ഫോണിനെക്കുറിച്ച് ചോദ്യം
ചെയ്യലിൽ പറഞ്ഞില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു.ജനുവരി 30 ന് ഒരു ഐ ഫോണിഫോണിൽ നിന്ന് രാമൻപിള്ള അസോസിയേറ്റ് സുമായും ഹയാത്തുമായി വാട്സ്ആപ്പ് കോളിൽ  ബന്ധപ്പെട്ടതിന് രേഖകൾ ഉണ്ടന്നും ഡിജിപി വ്യക്തമാക്കി.

എല്ലാ തെളിവുകളും കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്ത് കൊണ്ട് നേരത്തെ വെളിപ്പെടുത്തിയില്ലന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. നേരത്തെ അറിയിക്കാതിരുന്നത് ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോ എന്ന സംശയമുണ്ടാക്കില്ലേ എന്നും കോടതി ചോദിച്ചു. അക്കാര്യങ്ങൾ ഈ ഘട്ടത്തിൽ പ്രസക്തമല്ലെന്നും ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് കോടതി നോക്കേണ്ടതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.