ആറ്റിങ്ങലിൽ പിങ്ക്പൊലീസ് പെൺകുട്ടിയെ അപമാനിച്ച കേസിൽ സർക്കാർ നഷ്ടപരിഹാരം നൽകേണ്ട

നഷ്ടപരിഹാരം നൽകേണ്ടത്ഉദ്യോഗസ്ഥയാണന്നും സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള വീഴ്ച കൊണ്ടല്ല സംഭവം ഉണ്ടായതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

ആറ്റിങ്ങലിൽ പിങ്ക്പൊലീസ് പെൺകുട്ടിയെ അപമാനിച്ച കേസിൽ സർക്കാർ നഷ്ടപരിഹാരം നൽകേണ്ട

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക്പൊലീസ് പെൺകുട്ടിയെ അപമാനിച്ച കേസിൽ സർക്കാർ നഷ്ടപരിഹാരം നൽകേണ്ടതല്ലേ എന്ന് ഹൈക്കോടതി. സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന സിംഗ്ൾ ബഞ്ചുത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റീസ്പി.ബി.സുരേഷ് കുമാർ അധ്യക്ഷനായ ബഞ്ചിൻ്റെ പരാമർശം. 

നഷ്ടപരിഹാരം നൽകേണ്ടത്ഉദ്യോഗസ്ഥയാണന്നും സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള വീഴ്ച കൊണ്ടല്ല
സംഭവം ഉണ്ടായതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. നഷ്ടപരിഹാരം നൽകാൻ
സർക്കാരിന് ബാധ്യതയില്ലന്നും ഉദ്യേഗസ്ഥയുടെ വ്യക്തിപരമായ വീഴ്ച സർക്കാരിന് ഏറ്റെടുക്കാനാവില്ലന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും ഇരുപത്തയ്യായിരം രൂപ
കോടതിച്ചെലവും നൽകണമെന്ന സിംഗിൾ ബഞ്ചുത്തരവിനെതിരെയാണ്സർക്കാർ 
അപ്പീൽ സമർപ്പിച്ചത്.പെൺകുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടന്ന് ചൂണ്ടിക്കാട്ടിയാണ്ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

വനിതാ കോൺസ്റ്റബിൾ കാണാതായ അവരുടെ ഫോൺ തെരയുകയായിരുന്നുവെന്നും യുണിഫോമിലായിരുന്നെങ്കിലും പൊലിസിൻ്റെ ചുമതലയല്ല നിർവഹിച്ചതെന്നും സർക്കാർ അപ്പീലിൽ ചുണ്ടിക്കാട്ടി.

പെൺകുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നുള്ള കോടതിയുടെ നിർദേശം അനാവശ്യവും നിയമവിരുദ്ധവുമാണന്ന്സർക്കാർ ബോധിപ്പിച്ചു.കേസ് മധ്യവേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.