ബീഹാറിലെ കൂറ്റൻ പാലം മോഷണം പോയി, അമ്പരപ്പ് വിട്ടുമാറാതെ ജനം

ബിഹാറില്‍ ഏകദേശം 60 അടി നീളമുള്ള പാലം പട്ടാപ്പകല്‍ മോഷണം പോയി

ബീഹാറിലെ കൂറ്റൻ പാലം മോഷണം പോയി, അമ്പരപ്പ് വിട്ടുമാറാതെ ജനം

ബിഹാറില്‍ ഏകദേശം 60 അടി നീളമുള്ള പാലം പട്ടാപ്പകല്‍ മോഷണം പോയി. ബിഹാറിലെ റോഹ്താസിലാണ് അസാധാരണമായ മോഷണം നടന്നിരിക്കുന്നത്.സംസ്ഥാന ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രദേശത്ത് എത്തിയ മോഷ്ടാക്കള്‍ ഗ്യാസ് കട്ടറുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച്‌ പാലം പൊളിക്കുകയും മെറ്റലുമായി രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലര്‍ ജെ.സി.ബി, ഗ്യാസ് കട്ടര്‍ തുടങ്ങിയ യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ കനാല്‍ പാലം പൂര്‍ണമായും പിഴുതെടുക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ വ്യക്തമാക്കി. സംഭവത്തില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി റോഹ്താസ് ജലസേചന വകുപ്പ് ജൂനിയര്‍ എഞ്ചിനീയര്‍ അര്‍ഷാദ് കമാല്‍ ഷംഷി അറിയിച്ചു. 60 അടി നീളവും 12 അടി ഉയരവുമുള്ള പാലം പെട്ടെന്ന് അപ്രത്യക്ഷമായത് ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. മോഷ്ടാക്കള്‍ക്കെതിരെ നസ്രിഗഞ്ച് പൊലീസ് കേസെടുത്തതായും അദ്ദേഹം വ്യക്തമാക്കി.