മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി

മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി

പരസ്യചിത്ര മോഡലായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ കാസർകോഡ് സ്വദേശിനിയായ ഇരുപതുകാരി ഷഹനയെ യാ ണ് പറമ്പിൽ ബസാറിൽ മരിച്ച
നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് സജ്ജാദിനെ പൊലിസ് കസ്റ്റഡിയിൽ
എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ജനലഴിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത് .കൊലപാതകമാണന്ന് സംശയമുണ്ടന്ന് ബന്ധുക്കൾ പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ട് മകളെ
സജ്ജാദ് പീഡിപ്പിക്കാറുണ്ടന്ന്
മാതാവ് ഉമൈബ പറഞ്ഞു. ഒന്നര വർഷം മുമ്പായിരുന്നു
വിവാഹം. വിവാഹ സമയത്ത് 25 പവനും പണവും
നൽകിയിരുന്നു. സജ്ജാദ് പണത്തിന് വേണ്ടി മകളെ കൊന്നതാണന്ന് മാതാവ് ആരോപിച്ചു.