പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മത്യ ചെയ്തു

മക്കളെ കൊലപ്പെടുത്തി നജില ജീവനൊടുക്കിയെന്നാണ് പോലീസിന്റെ  സംശയം

പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മത്യ ചെയ്തു

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മത്യ ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയേയും രണ്ടു മക്കളേയുമാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിലെ സിവിൽ പൊലീസ് ഓഫീസർ റെനീസിൻ്റെ ഭാര്യ നജില, മക്കളായ ടിപ്പു സുൽത്താൻ (5) ഒന്നര വയസുള്ള മലാല എന്നിവരാണ് മരിച്ചത്.


ഇളയ കുട്ടി മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ടിപ്പു സുൽത്താനെ മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. നജിലയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.മക്കളെ കൊലപ്പെടുത്തി നജില ജീവനൊടുക്കിയെന്നാണ് പോലീസിന്റെ  സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.