ലോകത്ത് ഭക്ഷണം ലഭിക്കാത്തവരുടെ എണ്ണം കൂടുന്നു. | NARADA NEWS

ദിവസം ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന അവസ്ഥയിലാണെന്ന് പറയുന്നത് ഐക്യരാഷ്ട്രസഭയാണ്. 2021-ൽ 53 രാജ്യങ്ങളിൽനിന്നായി 19.3 കോടി ആളുകളാണ് ഭക്ഷ്യപ്രതിസന്ധി നേരിട്ടത്. 2020-ൽനിന്ന് നാലുകോടിയുടെ വർധനയുണ്ടായി. സംഘർഷങ്ങൾ, കാലാവസ്ഥാമാറ്റം, കോവിഡനന്തര സാമ്പത്തികപ്രതിസന്ധി എന്നിവയാണ് പ്രതിസന്ധിക്കുള്ള കാരണങ്ങൾ.