ലാൻഡ് ചെയ്യുന്നതിനിടെ പൈലറ്റുമാർക്ക് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി; പാരീസിൽ അപകടമൊഴിവായത് തലനാരിഴക്ക്

ലാൻഡ് ചെയ്യുന്നതിനിടെ പൈലറ്റുമാർക്ക് ബോയിങ് 777 എഎഫ് 011 വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും ബ്യൂറോ ഓഫ് എൻക്വയറി ആൻഡ് അനാലിസിസ് ഫോർ സിവിൽ ഏവിയേഷൻ സേഫ്റ്റി (ബിഇഎ) കണ്ടെത്തി.

ലാൻഡ് ചെയ്യുന്നതിനിടെ പൈലറ്റുമാർക്ക് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി; പാരീസിൽ അപകടമൊഴിവായത് തലനാരിഴക്ക്

പാരീസ്: ന്യൂയോർക്ക് -പാരിസ് എയർ ഫ്രാൻസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം പൈലറ്റുമാർക്ക് നഷ്ടമായെന്ന് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഫ്രാൻസ് ഏവിയേഷൻ സേഫ്റ്റി വിഭാ​ഗം അറിയിച്ചു. ലാൻഡ് ചെയ്യുന്നതിനിടെ പൈലറ്റുമാർക്ക് ബോയിങ് 777 എഎഫ് 011 വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും ബ്യൂറോ ഓഫ് എൻക്വയറി ആൻഡ് അനാലിസിസ് ഫോർ സിവിൽ ഏവിയേഷൻ സേഫ്റ്റി (ബിഇഎ) കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലാണ് സംഭവം. ആശങ്കക്ക് ശേഷം വിമാനം നിയന്ത്രണത്തിലാകുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കില്ലെന്നും അധികൃതർ അറിയിച്ചു.

വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത്ൻ പൈലറ്റുമാർക്ക് പൂർണമായി നിയന്ത്രിക്കാനായില്ലെന്നും കണ്ടെത്തി. സംഭവം ​ഗുരുതരമാണെന്നാണ് അധികൃതർ പറയുന്നത്. വലിയ അപകടസാധ്യതയുണ്ടായിരുന്നെന്നും കൃത്യമായ ഇടപെടൽ കാരണമാണ് പ്രശ്നങ്ങളില്ലാതിരുന്നതെന്നും  ഉന്നത അധികൃതരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. സംഭവം എയർ ഫ്രാൻസ് സ്ഥിരീകരിച്ചു. രണ്ടാമത്തെ ശ്രമത്തിലാണ് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്. കോക്ക്പിറ്റും കൺട്രോൾ ടവറും തമ്മിലുള്ള ആശയ വിനിമയവും സംഭവത്തിന്റെ ​ഗൗരവം ഉൾക്കൊള്ളുന്നതായിരുന്നു.  ഫ്ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് സംഭാഷണങ്ങളും അടങ്ങിയ ബ്ലാക്ക് ബോക്സുകൾ വീണ്ടെടുത്തുവെന്നും വിശകലനം ചെയ്യുകയാണെന്നും അധികൃതർ അറിയിച്ചു.