സംസ്ഥാനത്ത് ജവാന്‍ ഉള്‍പ്പെടെയുള്ള മദ്യത്തിന്റെ വില അടുത്ത മാസം മുതല്‍ ഉയരും

സംസ്ഥാനത്ത് ജവാന്‍ ഉള്‍പ്പെടെയുള്ള മദ്യത്തിന്റെ വില അടുത്ത മാസം മുതല്‍ ഉയരും

സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടാന്‍ തീരുമാനം. അടുത്ത മാസത്തോടെ വില വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന.സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്റെ വിലയും വര്‍ദ്ധിപ്പിക്കണമെന്ന് ബെവ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ലിറ്റര്‍ 57 രൂപയായിരുന്ന സ്പിരിറ്റ് 67ലേക്കെത്തിയതാണ് മദ്യത്തിന്റെ വില ഉയരാന്‍ കാരണമായത്. അതേസമയം, ഇനിയും വില വര്‍ദ്ധിപ്പിച്ചാല്‍ വ്യാജമദ്യത്തിന്റെ ഉപയോഗം വ്യാപകമാകുമെന്ന ആശങ്ക സര്‍ക്കാരിനുമുണ്ട്. അതുകൊണ്ട് വിലവര്‍ദ്ധനയുടെ ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് നേരിട്ട് ഏല്‍ക്കാത്ത തരത്തില്‍ വര്‍ദ്ധനയ്ക്കാനുപാതികമായി നികുതി കുറയ്ക്കുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

മദ്യത്തിന് ഇരുപതുശതമാനം മുതലുള്ള വര്‍ദ്ധനയാണ് കമ്ബനികളുടെ ആവശ്യം. വില വര്‍ദ്ധന എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടക്കുകയാണ്. കൊവിഡ് കാലത്ത് വരുത്തിയ 35 ശതമാനം വര്‍ദ്ധന ഇതുവരെയും പിന്‍വലിച്ചിട്ടില്ല.