നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചു. മൂന്നു മാസം കൂടി സമയം വേണമെന്നും മാർച്ച്  എട്ടിലെ ഉത്തരവിൽ നിർദേശിച്ച സമയക്രമം നീട്ടണമെന്നും പ്രോസിക്യൂഷൻ ഹർജിയിൽ ആവശ്യപ്പെട്ടു.
സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ എട്ടാം പ്രതി ദിലിപിൻ്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനേയും സഹോദരൻ അനൂപിനേയും സഹോദരീ ഭർത്താവ് സുരാജിനേയും ചോദ്യം ചെയ്യേണ്ടതുണ്ടന്നും പ്രോസിക്യൂഷൻ അറിയിച്ചു.
ഫോറൻസിക് പരിശോധനാ റിപോർട് വിലയിരുത്തിയാലേ ഇവരെ ഫലപ്രദമായി ചോദ്യം ചെയ്യാനാവൂ. ചോദ്യം ചെയ്യാൻ സമയം തേടിയപ്പോൾ ചെന്നൈയിലാണന്നാണ് കാവ്യ അറിയിച്ചതെന്നും അടുത്തയാഴ്ചയെ ഹാജരാവാനാവൂ എന്നാണറിയിച്ചിട്ടുള്ളത്.
നടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് കോടതിയുടെ
കസ്റ്റഡിയിലിരിക്കെ നിരവധി തവണ കണ്ടതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായ ന്നും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ടന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഹർജി നാളെ പരിഗണിച്ചേക്കും. ഒരു മാസത്തിനകം അന്വേഷണം പുർത്തിയാക്കാനാണ്
കോടതി കഴിഞ മാസം നിർദേശിച്ചത്.