നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ഇന്ന് വാദം തുടരും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ഇന്ന് വാദം തുടരും

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ഇന്ന് വീണ്ടും വാദം തുടരും.പ്രോസിക്യൂഷനോട് ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനുള്ള വ്യക്തമായ തെളിവുകള്‍ ഹാജരാക്കണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ത്ത വിവരവും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും .

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകള്‍ ഹാജരാക്കണമെന്ന് വാദത്തിനിടയില്‍ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിരുന്നു.

ദിലീപിനെതിരെയുള്ള കേസ് ഡയറി അടക്കമുള്ള തെളിവുകള്‍ ഇന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും.കേസിലെ ചില തെളിവുകള്‍ പോലും കെട്ടിച്ചമച്ചതാണെന്ന് നേരത്തെ ദിലീപ് കോടതിയെ അറിയിച്ചിരുന്നു.

കോടതിയില്‍ നിന്ന് രഹസ്യരേഖകള്‍ ചോര്‍ന്നിട്ടുണ്ടെന്ന പ്രോസിക്യൂഷന്‍ ആരോപണത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഇന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കേണ്ടി വരും.കേസിന്റെ തുടരന്വേഷണത്തില്‍ പ്രതികള്‍ തെളിവ് നശിപ്പിച്ചതായി കണ്ടെത്തിയെന്ന് അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. ദിലീപിന്റെ സുഹൃത്തായ ശരത്ത് തെളിവ് നശിപ്പിച്ചതായി കണ്ടെത്തിയെന്നും ശരത്തിനെ പ്രതിചേര്‍ത്തിട്ടുന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തും.