ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും

മുഖ്യമന്ത്രിയുടെ വസതി‍യിലേക്കുള്ള റോഡുകള്‍ പൂര്‍ണമായി സിസിടിവി ക്യാമ‍റകളുടെ നിരീക്ഷണത്തി‍ലാക്കാനുംശുപാര്‍ശ

ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും

സുരക്ഷാ വീഴ്ചകള്‍ ആവര്‍ത്തിച്ച‍തിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കുന്നു.പൊലീസിനൊപ്പം വ്യവസായ സുരക്ഷ സേനയെ കൂടി വിന്യസിക്കും.

മുഖ്യമന്ത്രിയുടെ വസതി‍യിലേക്കുള്ള റോഡുകള്‍ പൂര്‍ണമായി സിസിടിവി ക്യാമ‍റകളുടെ നിരീക്ഷണത്തി‍ലാക്കാനുംശുപാര്‍ശ. ബിജെപി പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസ് പരിസരത്ത് അതിക്രമിച്ചു കടന്ന് അതിരടയാളക്കല്ല് സ്ഥാപി‍ച്ചത് ഉള്‍പ്പെടെ‍യുള്ള വീ‍ഴ്ചകളെത്തുടര്‍ന്നാണ് സുരക്ഷ കൂട്ടുന്നത്.

ആയുധധാരിക‍ള്‍ ഉള്‍പ്പെടെ 20 വ്യവസായ സുരക്ഷാ സേനാംഗങ്ങളെ ക്ലിഫ്‍ ഹൗസില്‍ ഉടന്‍ വിന്യസിക്കും. റാപ്പിഡ്റെസ്പോണ്‍സ് ആന്‍ഡ് റെസ്‍ക്യു ഫോഴ്സ് ഉള്‍പ്പെടെ 60 പൊലീസുകാര്‍ക്ക് പുറമേയാണിത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം നൂറി‍നടുത്താകും.

മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് 250 മീറ്ററോളം അകലെയുള്ള ദേവസ്വo ബോര്‍ഡ് ജംക്‌ഷന്‍ മുതല്‍ ഇപ്പോള്‍ തന്നെ അതിസുരക്ഷാ നിയന്ത്രണ മേഖലയാണ്. അനുവാദമില്ലാതെ ആരെയും കയറ്റിവിടില്ല. ഇനിയും നിയന്ത്രണം കടുപ്പി‍ക്കാനാണ് പൊലീസിന്റെ നീക്കം.